ഗുരുവായൂർ: ക്ഷേത്രത്തിൽ ദിവസേന പതിനായിരംപേർക്ക് ദർശനത്തിന് അനുമതി. ഇതിനുള്ള ഓൺലൈൻ ബുക്കിങ് തുടങ്ങി. ഇതുവരെ അയ്യായിരംപേരെയാണ് പ്രവേശിപ്പിച്ചിരുന്നത്. ശബരിമല തീർഥാടകർക്ക് ദർശനത്തിന് പ്രത്യേക ക്രമീകരണം തുടരും. ഇവർക്ക് തൊഴാൻ ഓൺലൈനിൽ ബുക്ക് ചെയ്യേണ്ടതില്ല. കൂടാതെ ദശമി, ഏകാദശി ദിവസങ്ങളിൽ എല്ലാ ഭക്തർക്കും ദർശനത്തിന് സൗകര്യമൊരുക്കും. ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണനയുണ്ടാകുമെന്നുമാത്രം.