തിരുവനന്തപുരം: വേലുത്തമ്പിദളവയുടെ പേരിൽ ചിത്രകലാമണ്ഡലം വേലുത്തമ്പിദളവ സ്മാരകകേന്ദ്രം ഏർപ്പെടുത്തിയ പുരസ്‌കാരം രമേശ് ചെന്നിത്തലയ്ക്ക്. 50,111 രൂപയുടേതാണ് പുരസ്‌കാരം. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളിലെ മികച്ച സേവനങ്ങളെ മുൻനിർത്തിയാണ് പുരസ്‌കാരം നൽകുന്നതെന്ന് ജഡ്ജിങ് കമ്മിറ്റി ചെയർമാൻ മാധവൻ ബി.നായർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഡിസംബറിൽ പുരസ്‌കാരം സമ്മാനിക്കും. സ്മാരകകേന്ദ്രം ജനറൽ സെക്രട്ടറി സുദർശൻ കാർത്തികപ്പറമ്പിൽ, പ്രസിഡന്റ് മുട്ടയ്ക്കാട് രവീന്ദ്രൻനായർ, ഡോ.വിളക്കുടി രാജേന്ദ്രൻ, ഡോ.ബി.എസ്.ബാലചന്ദ്രൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.