തിരുവനന്തപുരം: നാഗ്പുരിലെ വൻറായി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഡോ. മോഹൻ ധാരിയ രാഷ്ട്രനിർമാൺ പുരസ്‌കാരം ഡോ.ഇ. ശ്രീധരന്. ഒരു ലക്ഷം രൂപയുടേതാണ് പുരസ്‌കാരം. ഡിസംബർ 16ന് പൊന്നാനിയിലെ ഇ.ശ്രീധരന്റെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.