തിരുവനന്തപുരം: ശബരിമല തീർഥാടനത്തിനിടെ ഹൃദയാഘാതംമൂലമോ മറ്റ് അപകടത്തിലോ മരിക്കുന്ന നിർധന തീർഥാടകരുടെ മരണാനന്തര കർമങ്ങൾക്ക് സർക്കാർ 5000 രൂപ സഹായം നൽകും.
മൃതദേഹം സ്വദേശത്ത് എത്തിച്ചാണ് ആശ്രിതർക്ക് പണം കൈമാറുക. പത്തനംതിട്ട കളക്ടറുടെ അഭ്യർഥന മാനിച്ചാണ് റവന്യൂ-ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്. ഇത്തവണ തീർഥാടകരുടെ എണ്ണം കുറവാണെന്നതുകൂടി കണക്കിലെടുത്താണ് തീരുമാനം.