തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേർക്കുകൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. 27 വയസ്സുള്ള തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി, 37 വയസ്സുള്ള പാങ്ങപ്പാറ സ്വദേശിനി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, ആകെ 48 പേർക്കാണ് സിക്ക സ്ഥിരീകരിച്ചത്. നാലുപേരാണ് നിലവിൽ രോഗികളായുള്ളത്.