കോട്ടയം: ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ കേസ് ഇടതുമുന്നണിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് വ്യക്തമാക്കുന്നതെന്ന് കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി ലീഡർ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ.
വികസനത്തിന്റെ പേരുപറഞ്ഞ് വോട്ടുചോദിക്കാൻ കഴിയാത്തതുകൊണ്ടാണ് എൽ.ഡി.എഫ്. സർക്കാർ ഉമ്മൻ ചാണ്ടിക്കെതിരേ സോളാർ കേസുമായി വീണ്ടും വന്നത്. പാർട്ടി സംസ്ഥാന ഹൈപവർ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിനുമുന്നിൽ നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി വർക്കിങ് ചെയർമാൻ എം.സി.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.