തിരുവനന്തപുരം: സി.പി.ഐ. ദേശീയ കൗൺസിലിന്റെ ആഹ്വാനപ്രകാരം റിപ്പബ്ലിക് ദിനത്തിൽ ഭരണഘടനാസംരക്ഷണ ദിനം ആചരിക്കും. പാർട്ടി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ദേശീയ പതാക ഉയർത്തി ഭരണഘടന സംരക്ഷിക്കുമെന്ന പ്രതിജ്ഞ എടുക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് എം.എൻ. സ്മാരകത്തിൽ രാവിലെ 10-ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ദേശീയ പതാക ഉയർത്തി നിർവഹിക്കും.

ഭരണഘടനയിൽനിന്ന് മതേതരത്വമെന്ന വാക്ക് എടുത്തുമാറ്റാൻ സംഘപരിവാർ ശ്രമിക്കുകയാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഭരണഘടനയുടെ സംരക്ഷണത്തിനും ഇന്ത്യയുടെ മതേതരത്വം നിലനിർത്തുന്നതിനും ഒന്നിച്ചു നിന്നുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.