തിരുവനന്തപുരം: സഭയുടെ ആവശ്യങ്ങൾ പരിഗണിക്കുന്നവർക്ക് തിരഞ്ഞെടുപ്പിൽ പിന്തുണനൽകുമെന്ന് സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവക സെക്രട്ടറി ടി.ടി. പ്രവീൺ പറഞ്ഞു. വിദ്യാഭ്യാസസംവരണമടക്കം ഇല്ലാതാക്കിയ നടപടി സി.എസ്.ഐ. വിഭാഗത്തോടുള്ള അവഗണനയാണ്.

തിരഞ്ഞെടുപ്പിൽ നിർണായകസ്വാധീനം ചെലുത്താനാവുന്നതരത്തിൽ അംഗങ്ങൾ സി.എസ്.ഐ. സഭയിലുണ്ട്. രാഷ്ട്രീയപ്പാർട്ടികളുടെ പ്രതികരണമറിഞ്ഞശേഷം ബിഷപ്പുമാർ കൂടിയാലോചിച്ച് സഭയുടെ നിലപാട് പ്രഖ്യാപിക്കും. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം നൽകിയതിൽ സഭയ്ക്ക് എതിർപ്പില്ല. പക്ഷേ, പിന്നാക്കക്കാരുടെ സംവരണം കുറയുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രവീൺ പറഞ്ഞു.