കോഴിക്കോട് : ജനതാദൾ ( എസ്.) കേരള -എൽ.ജെ.ഡി. ഉത്തരമേഖലാ ലയനസമ്മേളനം 28-ന് കോഴിക്കോട് നടക്കും. കേന്ദ്രനേതൃത്വത്തിന്റെ ജനാധിപത്യ-മതേതരത്വ വിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ചാണ് ലയനതീരുമാനമെന്ന് ജനതാദൾ ( എസ്.) കേരള വൈസ് പ്രസിഡന്റ് കാഞ്ഞിക്കാവ് കുഞ്ഞിക്കൃഷ്ണൻ, ജനറൽ സെക്രട്ടറി ഉണ്ണി മൊടക്കല്ലൂർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ലയനസമ്മേളനത്തിൽ എൽ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാർ എം.പി., ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ, മുൻ എം.എൽ.എ. എം.കെ. പ്രേംനാഥ്, ഇ.പി. ദാമോദരൻ, എം.കെ. വത്സൻ, എം.കെ. ഭാസ്കരൻ തുടങ്ങിയവർ പങ്കെടുക്കും.