തിരുവനന്തപുരം: പട്ടികവിഭാഗത്തിന് എയ്ഡഡ് സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കുന്നകാര്യം രാഷ്ട്രീയപ്പാർട്ടികൾ പ്രകടനപത്രികയിൽ പ്രഖ്യാപിക്കണമെന്ന് പട്ടികജാതി-വർഗ കമ്മിഷൻ. ഇക്കാര്യമാവശ്യപ്പെട്ട് കമ്മിഷൻ അധ്യക്ഷൻ ബി.എസ്. മാവോജി മുന്നണി നേതാക്കൾക്ക് നിവേദനംനൽകി. കേരളത്തിലെ സംഘടിതരായ മത-ജാതി സംഘടനകളാണ് എയ്ഡഡ് മേഖലയിലെ ഭൂരിപക്ഷം മാനേജ്‌മെന്റുകളും നിയന്ത്രിക്കുന്നത്. അവരുടെ വോട്ടുബാങ്ക് ഭീഷണിക്കുമുന്നിൽ രാഷ്ട്രീയകക്ഷികൾ പട്ടികവിഭാഗത്തെ സൗകര്യപൂർവം അവഗണിക്കുകയാണ്. ചുരുങ്ങിയത് അരനൂറ്റാണ്ടായി ഈ സ്ഥാപനങ്ങൾനടത്തി സാമൂഹികമായും സാമ്പത്തികമായും നേട്ടങ്ങൾ അനുഭവിക്കുന്നവരാണ് മാനേജ്‌മെന്റുകൾ.

നിയമനങ്ങളിൽ കാര്യമായ നിയന്ത്രണം സർക്കാരിനില്ലെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.