ചെറുതോണി: ഇടുക്കി-ചെറുതോണി ഡാമുകൾ സന്ദർശിക്കുന്നതിന് ഒക്ടോബർ 30 വരെ സന്ദർശനാനുമതി ലഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിന്‌ മുകളിൽകൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാർ സൗകര്യവും ലഭ്യമാണ്.

ഇതോടൊപ്പം ഇടുക്കി റിസർവോയറിൽ ബോട്ടിങ്‌ സൗകര്യവും സന്ദർശകർക്ക് ലഭ്യമാണ്.

20 പേർക്ക് ഒരേ സമയം യാത്ര ചെയ്യാൻ സൗകര്യമുള്ള ബോട്ടാണ് ഇടുക്കി വൈൽഡ് ലൈഫ് ഒരുക്കിയിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.