ചങ്ങനാശ്ശേരി: പെരുന്ന എൻ.എസ്.എസ്.കോളേജിൽ ഹിന്ദി, ഹിസ്റ്ററി, ഇക്കണോമിക്‌സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. പിഎച്ച്.ഡി., നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. അസൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവയുമായി 3-ന് രാവിലെ 11-ന് കോളേജിൽ ഹാജരാകണം. അപേക്ഷകർ കോളേജ് ഉപവിദ്യാഭ്യാസ വകുപ്പിൽ രജിസ്റ്റർ ചെയ്യണം.