ചങ്ങനാശ്ശേരി: തിരുവല്ലം പരശുരാമസ്വാമിക്ഷേത്രം മേൽശാന്തിയായി പുതുമന മനു നമ്പൂതിരിയെ തിരഞ്ഞെടുത്തു. രാവിലെ പരശുരാമസ്വാമിക്ഷേത്രത്തിൽ നടന്ന നറുക്കെടുപ്പിലൂടെയായിരുന്നു, തിരഞ്ഞെടുപ്പ്. മാളികപ്പുറം, കൊട്ടാരക്കര ഗണപതിക്ഷേത്രം, പമ്പ ഗണപതി ക്ഷേത്രം, എരുമേലി ശ്രീധർമശാസ്താ ക്ഷേത്രം തുടങ്ങിയയിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പഞ്ചപാണ്ഡവക്ഷേത്രങ്ങളിൽപ്പെട്ട തൃക്കൊടിത്താനം മഹാക്ഷേത്രം മേൽശാന്തിയാണ് നിലവിൽ. പുതുമന മഹാഗണപതിക്ഷേത്രം മുഖ്യകാര്യദർശിയും നൂറോളം ക്ഷേത്രങ്ങളിലെ തന്ത്രിയുമാണ് മനു നമ്പൂതിരി.