തിരുവനന്തപുരം: എൻജിനിയറിങ് പ്രവേശനത്തിൽ പ്ലസ്ടു മാർക്കിന് പകുതി വെയ്‌റ്റേജ് നൽകാൻ സംസ്ഥാന സർക്കാർ പ്രവേശന പരീക്ഷാ കമ്മിഷണർക്കു നിർദേശം നൽകി. ഇതുസംബന്ധിച്ച തീരുമാനം സർക്കാർ നേരത്തേയെടുത്തിരുന്നു.

പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങൾക്കുള്ള മാർക്ക് അടിസ്ഥാനമാക്കിയാണ് പകുതി വെയ്‌റ്റേജ് നൽകുക. ബാക്കി പകുതി വെയ്‌റ്റേജ് പ്രവേശനപ്പരീക്ഷയ്ക്കു ലഭിച്ച മാർക്കിനാണ്. പ്രവേശനപ്പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയ സ്‌ക്രീനിങ് തുടങ്ങി.

പ്രവേശനത്തിന് പ്ലസ്ടു മാർക്ക് പരിഗണിക്കരുതെന്ന വിദ്യാർഥികളുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കൂടാതെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കരുതെന്നും ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.