തിരുവനന്തപുരം: കേരളം 1500 കോടി രൂപകൂടി കടമെടുക്കുന്നു. കേന്ദ്രം അനുവദിച്ച പരിധിക്കുള്ളിലാണെങ്കിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ അടിക്കടി കടമെടുക്കേണ്ട സ്ഥിതിയാണ്.

ഈ മാസം 21-ന് 500 കോടിയും ഓഗസ്റ്റ് 31-ന് 3500 കോടിയും കടമെടുത്തിരുന്നു. ഈ വർഷം 36,800 കോടിയാണ് കേന്ദ്രം അനുവദിച്ചിട്ടുള്ള പരിധി. ഇതുവരെ 17,000 കോടി എടുത്തു. കടപ്പത്രങ്ങളുടെ ലേലം 28-ന് റിസർവ് ബാങ്ക് ആസ്ഥാനത്ത് ഇ-കുബേർ സംവിധാനത്തിലൂടെ നടക്കും.