തിരുവനന്തപുരം: ദേശീയ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 27-ന് നടക്കുന്ന സംസ്ഥാന ഹർത്താലിൽ കർഷക പഞ്ചായത്ത് സംഘടിപ്പിക്കാൻ സംയുക്ത കർഷക സമിതി തീരുമാനിച്ചു. വില്ലേജ്-മണ്ഡലം-ജില്ല-സംസ്ഥാന തലങ്ങളിലായി കർഷകപഞ്ചായത്ത് ഒരുക്കുമെന്ന് സംയുക്ത കർഷക സമിതി ചെയർമാൻ സത്യൻ മൊകേരി, കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാർ എന്നിവർ പറഞ്ഞു. ഇടതുപക്ഷ കർഷകസംഘടനകളാണ് സംയുക്ത സമിതിയിലുള്ളത്.

26-ന് മുഴുവൻ പഞ്ചായത്തുകളിലും പന്തംകൊളുത്തി പ്രകടനം നടത്തും. 27-ന് രാജ്ഭവനുമുന്നിൽ രാവിലെ 10 മുതൽ വൈകീട്ട് നാലുമണിവരെ ധർണ നടത്തും. അഖിലേന്ത്യാ കിസാൻസഭാ വൈസ് പ്രസിഡന്റ് എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും.