തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ 2021-22 അധ്യയന വർഷത്തെ പി.ജി. പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഒക്ടോബർ നാലിന് അഞ്ചുവരെ അപേക്ഷിക്കാം. എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് 115 രൂപയും മറ്റുള്ളവർക്ക് 280 രൂപയുമാണ് അപേക്ഷാഫീസ്. രജിസ്ട്രേഷൻ സമയത്ത് മൊബൈലിൽ ഒ.ടി.പി. വെരിഫിക്കേഷൻ ഉണ്ടാകും. രജിസ്ട്രേഷൻ പൂർത്തീകരിച്ച് പ്രിന്റ്ഔട്ട് സൂക്ഷിക്കണം. തിരുത്തലുകൾക്ക് പിന്നീട് അവസരമുണ്ടാകും. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. മാനേജ്മെന്റ്, സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജുകളിലും അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (admission.uoc.ac.in).