കോട്ടയ്ക്കൽ: വൈദ്യരത്നം പി.എസ്. വാരിയരുടെ പേരിലുള്ള അഖിലേന്ത്യ ആയുർവേദ പ്രബന്ധമത്സരത്തിൽ യുവഡോക്ടർമാരായ ഡോ. പ്രതിഭ പി. നായർ, ഡോ. പാർവതി ജി. നായർ എന്നിവർ ജേതാക്കളായി. ചെറുതുരുത്തി നാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട് ഫോർ പഞ്ചകർമ (എൻ.എ.ആർ.െഎ.പി.)യിലെ റിസർച്ച് ഒാഫീസർമാരാണ് ഇരുവരും. 25,000 രൂപയും ബഹുമതിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. കെ. നജ്മമോൾ രണ്ടാംസ്ഥാനം നേടി.