തേഞ്ഞിപ്പലം: റഗുലർ, പ്രൈവറ്റ്, എസ്.ഡി.ഇ. വാർഷിക സ്കീമിൽ 1995-ലോ അതിനുശേഷമോ കോഴ്‌സ് പൂർത്തീകരിച്ച് ഒന്ന്, രണ്ട് വർഷ ബിരുദ പരീക്ഷകളുടെ എല്ലാ ചാൻസുകളും നഷ്ടപ്പെട്ടവർക്കായി പാർട്ട് ഒന്ന്, പാർട്ട് രണ്ട് വിഷയങ്ങളിൽ കാലിക്കറ്റ് സർവകലാശാല സെപറ്റംബർ 2021 ഒറ്റത്തവണ റഗുലർ, സപ്ലിമെന്ററി പരീക്ഷ നടത്തുന്നു.

ഒക്ടോബർ 30 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ന്യൂമറിക്കൽ രജിസ്റ്റർ നമ്പർ ഉള്ളവർ തപാൽ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റ് ഔട്ടും രേഖകളും ചലാൻ രസീതും സഹിതം നവംബർ അഞ്ചിന്‌ വൈകുന്നേരം അഞ്ചിനുമുൻപായി പരീക്ഷാ കൺട്രോളർ, സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷാ യൂണിറ്റ്, പരീക്ഷാഭവൻ, കാലിക്കറ്റ് സർവകലാശാല എന്ന വിലാസത്തിൽ അയയ്ക്കണം.

രജിസ്‌ട്രേഷൻ ഫീസ് 500 രൂപ. അഞ്ച് പേപ്പറുകൾ വരെ ഓരോ പേപ്പറിനും 2,760 രൂപയും തുടർന്നുവരുന്ന ഓരോ പേപ്പറിനും 1000 രൂപയുമാണ് ഫീസ്. പരീക്ഷാ തീയതിയും സെന്ററുകളും പിന്നീട് അറിയിക്കും. പാർട്ട് ഒന്ന് ഇംഗ്ലീഷ് പരീക്ഷ 2005 സിലബസിലാണ് എഴുതേണ്ടത്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.