മട്ടന്നൂർ: കല്ലേരിക്കര പാറാപ്പൊയിലിൽ പത്രവിതരണത്തിനിടെ ഓവുചാലിൽ വീണ് പരിക്കേറ്റയാൾ മരിച്ചു. പാറാപ്പൊയിൽ വീട്ടിൽ കെ. രാഘവൻ (65) ആണ് മരിച്ചത്. രണ്ടാഴ്ച മുൻപ്‌ മേഖലയിൽ പത്രവിതരണം നടത്തുന്നതിനിടെ താഴ്ചയുള്ള ഓവുചാലിൽ വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം.

വിമാനത്താവള പ്രദേശത്തുനിന്നുള്ള വെള്ളം ഒഴുക്കിവിടുന്നതിന് നിർമിച്ച സ്ലാബിടാത്ത ഓവുചാലിലാണ് വീണത്. പാറാപ്പൊയിലിൽ ഓവുചാലിന് സ്ലാബിടാത്തതിനാൽ ഒട്ടേറെപേർക്ക്‌ വീണ് പരിക്കേറ്റിരുന്നു.

ഭാര്യ: ലത. മക്കൾ: കവിത, ശ്രീകല, വിവേക്. മരുമക്കൾ: ബാലസുബ്രഹ്മണ്യം, ദിനേഷ്. സഹോദരങ്ങൾ: ഭാസ്കരൻ, നാണു, കരുണാകരൻ, വസന്ത, ഗീത, സതി, കാർത്തിക.