തിരുവനന്തപുരം: മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് ആവശ്യപ്പെട്ടു. മഴ ശക്തമായാൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധിയായ 142 അടിയിലെത്തുമെന്ന ആശങ്കയും മുഖ്യമന്ത്രി അറിയിച്ചു.

അണക്കെട്ട് തുറക്കുന്നതിന് 24 മണിക്കൂർ മുമ്പ് കേരളത്തെ അറിയിക്കണം. ഇപ്പോൾ അണക്കെട്ടിൽനിന്ന് തമിഴ്‌നാട്ടിലേക്ക് സെക്കൻഡിൽ 50,000 ലിറ്റർ വെള്ളമാണ് ഒഴുക്കുന്നത്. സെക്കൻഡിൽ 60,000-ലേറെ ലിറ്റർ വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്.