തലശ്ശേരി: കെ.എം. ഷാജി എം.എൽ.എയെ വധിക്കാൻ ക്വട്ടേഷൻ നൽകിയെന്ന പരാതിയിൽ പാപ്പിനിശ്ശേരി വെസ്റ്റിലെ മഠത്തിൽ തേജസിന്റെ (33) മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി ജില്ലാ കോടതി തള്ളി. അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജി എം. തുഷാറാണ് ഹരജി തള്ളിയത്. എം.എൽ.എ.യുടെ പരാതിയിൽ വളപട്ടണം പോലീസ് തേജസിനെതിരേ കേസെടുത്തിരുന്നു. ഫോണിൽ സംസാരിച്ചതിന്റെ ശബ്ദരേഖ ഉൾപ്പെടെ എം.എൽ.എ. പരാതിയോടൊപ്പം നൽകിയിരുന്നു.