തിരുവനന്തപുരം: കഴിഞ്ഞ ആഴ്ചകളിൽ നാട്ടിലേക്കു മടങ്ങിയെത്തിയ എല്ലാ ഗൾഫ് യാത്രക്കാരെയും കോവിഡ് രോഗ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പോലീസുകാർക്ക് മുഖാവരണങ്ങളും കൈയുറകളും സാനിറ്റൈസേഷൻ സംവിധാനങ്ങളും വിതരണംചെയ്യണം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ പാക്കേജ് ഉടൻ നടപ്പാക്കണം. സർക്കാർ നേരത്തെ പ്രഖ്യാപിച്ച പാക്കേജുകളുടെ അവസ്ഥയാകരുത് ഇതിനെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.