തിരുവനന്തപുരം: കൊറോണ വ്യാപനത്തെത്തുടർന്നു തൊഴിൽരഹിതരായിരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ വായ്പാ തിരിച്ചടവിന് രണ്ടുമാസത്തെ സാവകാശം അനുവദിച്ചതായി മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ അറിയിച്ചു. മൈക്രോ സംരംഭ വായ്പയടക്കം എല്ലാ വായ്പകൾക്കും ഈ സാവകാശം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.