കോട്ടയം: കൊറോണ വ്യാപനം തടയാൻ ഭരണകൂടങ്ങൾ നിഷ്‌കർഷിക്കുന്ന എല്ലാ മുൻകരുതലുകളോടും സഭാംഗങ്ങൾ പൂർണമായി സഹകരിക്കണമെന്ന് ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ മോർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ. ദേവാലയങ്ങളിൽ പ്രധാന ദിവസങ്ങളിൽ പൊതുജനപങ്കാളിത്തമില്ലാതെ വൈദികനും ശുശ്രൂഷകരും ചേർന്ന് കുർബാന അർപ്പിക്കാം. അപ്പോഴും രോഗവ്യാപനം തടയാൻ മുൻകരുതലെടുക്കണം. വൈദികർ ദീർഘദൂരം യാത്ര ചെയ്ത് കുർബാന അർപ്പിക്കേണ്ട. ദേവാലയം തുറക്കാൻ പാടില്ലെന്ന് സർക്കാർ നിർദേശമുണ്ടെങ്കിൽ പാലിക്കണമെന്നും കാതോലിക്കാ ബാവ അറിയിച്ചു.