തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോമൊബൈൽ വർക്‌ഷോപ്പുകൾ മാർച്ച് 31 വരെ അടച്ചിടുമെന്ന് ഒാൾ കേരള ഓട്ടോമൊബൈൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു. അവശ്യസർവീസുകളായ 108 ഉൾപ്പെടെയുള്ള ആംബുലൻസുകളുടെ റിപ്പയറുകൾ നടത്തിക്കൊടുക്കുമെന്നും എ.കെ.എ.ഇ.യു. സംസ്ഥാന പ്രസിഡന്റ് പി.കെ.വിജയകുമാറും ജനറൽ സെക്രട്ടറി പാളയം ബാബുവും അറിയിച്ചു.