തിരുവനന്തപുരം: രജിസ്‌ട്രേഷൻ വകുപ്പിലെ സേവനങ്ങൾ മാർച്ച് 31 വരെ നിർത്തിവെക്കുന്നതായി മന്ത്രി ജി. സുധാകരൻ. രജിസ്‌ട്രേഷനായി ഓഫീസുകളിലെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് വന്നിട്ടുള്ളത്. 23-ാം തീയതി മുതൽ സബ് രജിസ്ട്രാർ ഓഫീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഓഫീസിലെത്തുന്നവരിൽ കുറവുവന്നിട്ടില്ല. ഇത് രോഗപ്രതിരോധത്തിന് തടസ്സമാകുമെന്നതിനാലാണ് ഈ തീരുമാനം. കൂടാതെ, അവശ്യസർവീസുകളുടെ പട്ടികയിൽ രജിസ്‌ട്രേഷൻ വകുപ്പിനെ ഉൾപ്പെടുത്തിയിട്ടില്ലാത്തതും പരിഗണിച്ചാണ് സേവനങ്ങൾ നിർത്തിവെക്കാൻ ഉത്തരവുനൽകിയതെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു.