കൊല്ലം : വിമാനയാത്രയെ തുടർന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. വീട്ടിൽ ക്വാറെന്റെനിൽ പ്രവേശിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഡൽഹി-തിരുവനന്തപുരം വിമാനത്തിലാണ് അദ്ദേഹം നാട്ടിൽ എത്തിയിരുന്നത്. ഈ വിമാനത്തിൽ വിദേശത്തുനിന്നുള്ള യാത്രക്കാർ ഉണ്ടായിരുന്നതിനാൽ എല്ലാ യാത്രക്കാരും ക്വാറെന്റെനിൽ കഴിയണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് വീട്ടിൽ സ്വയം ക്വാറെന്റെനിൽ കഴിയുന്നതെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. കേരളത്തിൽനിന്നുള്ള മറ്റ് മൂന്ന് എം.പി.മാരും ഇതേ വിമാനത്തിൽ യാത്ര ചെയ്തിരുന്നു.