അഞ്ചൽ: കൊറോണ പരിചരണകേന്ദ്രം ഒരുക്കാനായി ആവശ്യപ്പെട്ട ആശുപത്രിയുടെ കെട്ടിടം ഉടമ വിട്ടുനൽകിയില്ല. തുടർന്ന് പൂട്ടുപൊളിച്ച് റവന്യൂവകുപ്പ് കെട്ടിടം ഏറ്റെടുത്തു. പ്രവർത്തനരഹിതമായ മെറ്റേണിറ്റി ആശുപത്രിയുടെ കെട്ടിടമാണ് ഉടമ വിട്ടുനൽകാതിരുന്നത്. പുനലൂർ തഹസിൽദാർ നിർമൽകുമാറിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് അഞ്ചൽ പോലീസിന്റെ സഹായത്തോടെ പൂട്ടുപൊളിച്ച് എറ്റെടുത്തത്. ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയർമാൻകൂടിയായ കളക്ടറുടെ നിർദേശത്തെത്തുടർന്നാണ് കെട്ടിടം ഏറ്റെടുത്തത്.