മലപ്പുറം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്ത നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് എസ്.വൈ.എസ്. മലപ്പുറം ഈസ്റ്റ് ജില്ലാകമ്മിറ്റി. തന്റെ തെറ്റായ ചെയ്തികളെ മറച്ചുവെക്കുന്നതിനായി ആരോഗ്യപ്രവർത്തകരെയടക്കം തെറ്റിദ്ധരിപ്പിച്ച് പ്രാഥമിക രക്തപരിശോധനയ്ക്കുപോലും വിസമ്മതിച്ച ഇദ്ദേഹത്തെ വിശ്വസിക്കാൻ കഴിയില്ല. പ്രസ്തുത വിഷയത്തിൽ ഇടപെട്ട് നിയമനം പുനഃപരിശോധിച്ച് മുഖ്യമന്ത്രി പ്രതിച്ഛായ വീണ്ടെടുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ജില്ലാപ്രസിഡന്റ് ഇ.കെ. മുഹമ്മദ് കോയ സഖാഫി അധ്യക്ഷതവഹിച്ചു. കെ.പി. ജമാൽ കരുളായി, ഹസൈനാർ സഖാഫി കുട്ടശ്ശേരി, മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ, ശക്കീർ അരിമ്പ്ര, വിപി.എം. ഇസ്ഹാഖ്, സിദ്ദീഖ് സഖാഫി വഴിക്കടവ്, അബ്ദുറഹ്‌മാൻ കാരക്കുന്ന്, ഉമർ മുസ്‌ലിയാർ ചാലിയാർ എന്നിവർ പങ്കെടുത്തു.