തിരുവനന്തപുരം: പ്രതിസന്ധിഘട്ടത്തെ നേരിടാൻ എല്ലാവിഭാഗം ജനങ്ങളും കക്ഷിരാഷ്ട്രീയം മറന്ന് ഒരുമിച്ചു നിൽക്കുമ്പോൾ ധനമന്ത്രി തോമസ് ഐസക് കേന്ദ്രവിരുദ്ധത പറഞ്ഞ് നീചരാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
കേന്ദ്രം സഹായിക്കുന്നില്ലന്നു പറയുന്ന ഐസക്, രാഷ്ട്രീയമായ എതിർപ്പിന്റെ പേരിൽ അസത്യം പ്രചരിപ്പിക്കുകയും ഭിന്നത വളർത്തുകയുമാണ്. കൊറോണക്കാലത്ത് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ നോക്കുകുത്തിയായി ഇരിക്കുന്ന തോമസ് ഐസക് വാർത്തകളിൽ ഇടംനേടാനുള്ള നീക്കമാണ് നടത്തുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
കൊറോണ മഹാമാരിക്കെതിരേ വളരെ ക്രിയാത്മകവും ശക്തവുമായ നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിച്ചതെന്നും തെന്നും അദ്ദേഹം പറഞ്ഞു.