തിരുവനന്തപുരം: കേരള സർവകലാശാല വിവിധ പരീക്ഷകൾക്ക് ഫീസടയ്ക്കുന്നതിനുള്ള തീയതികൾ പുനഃക്രമീകരിച്ചു.
മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റർ ബി.ബി.എ. (എസ്.ഡി.ഇ.) പരീക്ഷയ്ക്ക് പിഴകൂടാതെ ഏപ്രിൽ 6 വരെയും 150 രൂപ പിഴയോടെ 8 വരെയും 400 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.
പരീക്ഷ പിഴകൂടാതെ, 150 രൂപ പിഴയോടെ, 400 രൂപ പിഴയോടെ അപേക്ഷിക്കാവുന്ന തീയതികൾ എന്നീ ക്രമത്തിൽ-
ആറാം സെമസ്റ്റർ യൂണിറ്ററി എൽഎൽ.ബി- ഏപ്രിൽ 2, ഏപ്രിൽ 6, ഏപ്രിൽ 8. രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്.ബി.എ/ബി.എസ്‌സി./ബി.കോം, സി.ബി.സി.എസ്.എസ്. (കരിയർ റിലേറ്റഡ്)- ഏപ്രിൽ 3, ഏപ്രിൽ 6, ഏപ്രിൽ 8. എൽഎൽ.ബി. (ത്രിവത്സരം/പഞ്ചവത്സരം- മേഴ്‌സി ചാൻസ്)- ഏപ്രിൽ 6, ഏപ്രിൽ 8, ഏപ്രിൽ 16.
രണ്ടാം സെമസ്റ്റർ ബി.പി.എഡ്, മൂന്നാം സെമസ്റ്റർ ബി.എച്ച്.എം.സി.ടി. എന്നീ പരീക്ഷകൾക്ക് 150 രൂപ പിഴയോടെ ഏപ്രിൽ 3 വരെയും 400 രൂപ പിഴയോടെ ഏപ്രിൽ 6 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.ബി.എ. (എസ്.ഡി.ഇ), മൂന്നാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) എന്നീ പരീക്ഷകൾക്ക് 400 രൂപ പിഴയോടെ 2020 ഏപ്രിൽ 3 വരെ അപേക്ഷിക്കാം.