തിരുവനന്തപുരം: കരുവന്നൂരിലെ സഹകരണബാങ്ക് തട്ടിപ്പിൽ ക്രൈംബാഞ്ച് അന്വേഷണം നടക്കുന്നത് കേസ് അട്ടിമറിക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് ബി.ജെ.പി. കരുവന്നൂരിലേത് സംസ്ഥാനം കണ്ടതിൽവെച്ച് ഏറ്റവും വലിയ ബാങ്ക് തട്ടിപ്പാണെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര ഏജൻസികൾ വരുമോയെന്ന ഭയംമൂലമാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്.

സി.പി.എം. നിയന്ത്രണത്തിലുള്ള 106 സഹകരണബാങ്കുകളിൽ തട്ടിപ്പ് നടന്നിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ കള്ളപ്പണം ഉപയോഗിക്കാൻ സി.പി.എം. സഹകരണ ബാങ്കുകളെ ഉപയോഗിച്ചു. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബാങ്കിലെ പണം ഉപയോഗിച്ചെന്ന് പറഞ്ഞതിനെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷിക്കണം. ഇതിനെതിരേ ബി.ജെ.പി. കമ്മിഷനെ സമീപിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.