കൊച്ചി: അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ കെ. പട്ടേൽ ഒരാഴ്ചത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച ലക്ഷദ്വീപിലെത്തും. ഓഗസ്റ്റ് ഒന്നിനാണ് മടക്കം. സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികളുമായി ചർച്ച നടന്നേക്കുമെന്നാണ് സൂചന. രണ്ടുമണിയോടെ അദ്ദേഹം അഗത്തിയിലും അവിടെനിന്ന് മൂന്നുമണിയോടെ കവരത്തിയിലും എത്തും. അന്ന്‌ വൈകീട്ട് ഭരണതലത്തിലുള്ള ചർച്ചകളും അവലോകനവും നടത്തും.