കോട്ടയ്ക്കൽ: മന്ത്രി എ.കെ. ശശീന്ദ്രനെതിരായ പരാതിയല്ല, സി.പി.എമ്മിന്റെ സ്ത്രീപക്ഷവാദവും നവോത്ഥനവാദവുമാണ് ചീറ്റിേപ്പായതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ശശീന്ദ്രനെതിരായ ആരോപണം ചീറ്റിപ്പോയെന്ന മുഖ്യമന്ത്രിയുടെ പരിഹാസത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

കരുവന്നൂർ ബാങ്കിൽ വകുപ്പുതല അന്വേഷണ റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണം ശുപാർശചെയ്തിരുന്നു. ആ റിപ്പോർട്ട് പൂഴ്ത്തിവെച്ചു. കുറ്റം ബോധ്യപ്പെട്ടശേഷവും തട്ടിപ്പ് നടന്നു എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. സി.പി.എമ്മിന് കുറ്റകൃത്യത്തെപ്പറ്റി നേരത്തേ അറിയാമായിരുന്നു. -സതീശൻ പറഞ്ഞു. കോട്ടയ്ക്കൽ ആര്യവൈദ്യശാല സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.