തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 18,531 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,55,568 സാംപിളുകൾ പരിശോധിച്ചു. രോഗസ്ഥിരീകരണനിരക്ക് 11.91 ആണ്. കഴിഞ്ഞദിവസമിത് 13.63 ശതമാനമായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 98 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ മരണസംഖ്യ 15,969 ആയി. ഇതുവരെ 32,54,064 പേർക്ക് രോഗം പിടിപെട്ടു.

രോഗികൾ, രോഗമുക്തർ

മലപ്പുറം 2816 2401

തൃശ്ശൂർ 2498 1970

കോഴിക്കോട് 2252 1348

എറണാകുളം 2009 1419

പാലക്കാട് 1624 1026

കൊല്ലം 1458 1413

തിരുവനന്തപുരം 1107 856

കണ്ണൂർ 990 718

ആലപ്പുഴ 986 1914

കോട്ടയം 760 684

കാസർകോട് 669 634

വയനാട് 526 387

പത്തനംതിട്ട 485 502

ഇടുക്കി 351 235