തലശ്ശേരി: തിരഞ്ഞെടുപ്പിന്റെ വക്കിൽ നിൽക്കുമ്പോൾ സോളാർ പീഡനക്കേസ് കുത്തിപ്പൊക്കുന്നത് തിരഞ്ഞെടുപ്പ് പരാജയം മുന്നിൽക്കണ്ടുള്ള ഹീനമായ രാഷ്ട്രീയ നീക്കമാണ്. ഡി.ജി.പി.യും രണ്ട് എ.ഡി.ജി.പി.മാരും അന്വേഷിച്ച് കഴമ്പില്ലെന്നുകണ്ട് മൂടിവെച്ചതാണ് കേസ്. പിണറായിക്ക് എപ്പോഴാണ് കേന്ദ്ര അന്വേഷണ ഏജൻസികളോട് ഇത്ര ബഹുമാനം തോന്നിത്തുടങ്ങിയത്. സി.പി.എം. നേതാക്കൾ പ്രതികളായ കേസുകൾ സി.ബി.ഐ. അന്വേഷിക്കാൻ തയ്യാറായപ്പോൾ കോടിക്കണക്കിനു രൂപ ചെലവഴിച്ച് കേസ് നടത്തി നേരിട്ടതിന് പിണറായി ഉത്തരം പറയണം. സി.ബി.ഐ. വരുന്നതിൽ ആശങ്കയില്ല.
വിലകുറഞ്ഞ നീക്കം -വി. മുരളീധരൻ
തിരുവനന്തപുരം: സോളാർ കേസ് സി.ബി.ഐ.ക്കു വിട്ടത് ജനങ്ങളെ കബളിപ്പിക്കാനാണ്. സ്വർണക്കടത്തിലും ലൈഫ് മിഷൻ ക്രമക്കേടിലും പ്രതിച്ഛായ നഷ്ടപ്പെട്ടതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയം മണത്ത മുഖ്യമന്ത്രിയുടെ വിലകുറഞ്ഞ രാഷ്ട്രീയനീക്കമാണിത്. സി.ബി.ഐ. അന്വേഷണത്തോടുള്ള സർക്കാരിന്റെ ഇരട്ടത്താപ്പ് മറനീക്കി പുറത്തുവന്നു.