കണ്ണൂർ: കണ്ണൂരിൽ നടക്കാനിരിക്കുന്ന സൈനിക റിക്രൂട്ട്‌മെന്റ് റാലിയിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് പൂർവസൈനിക സേവാ പരിഷത്‌ സൗജന്യ സെമിനാർ സംഘടിപ്പിക്കും. 26-ന് രണ്ടുമണിക്ക് പള്ളിക്കുന്ന് രാധാവിലാസം യു.പി.സ്കൂളിലാണ് സെമിനാർ. മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 9495988668.