കാസർകോട്: പ്രസ് ക്ലബ്ബിന്റെ കെ. കൃഷ്ണൻ സ്മാരക പ്രാദേശിക പത്രപ്രവർത്തക പുരസ്‌കാരത്തിന് മാതൃഭൂമി ബദിയഡുക്ക ലേഖകൻ വി.ഇ. ഉണ്ണികൃഷ്ണൻ അർഹനായി. ’കഷ്ടമാണ് കജംപാടി കോളനിയിലെ കാര്യങ്ങൾ’ എന്ന വാർത്തയാണ് പുരസ്കാരത്തിന് അർഹമായത്. കണ്ണൂർ ഏഴിലോട്‌ പുറച്ചേരിയിലെ പരേതനായ വടക്കില്ലം ഗോവിന്ദൻ നന്പൂതിരിയുടെയും ഗംഗ അന്തർജനത്തിന്റെയും മകനാണ്‌. ബദിയഡുക്ക നവജീവന ഹയർ സെക്കന്ററി സ്കൂൾ മലയാളം അധ്യാപകനാണ്‌. എ.പി. ജയശ്രീയാണ്‌ ഭാര്യ. മകൾ ശ്രീഗൗരി.

5,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം 27-ന് പ്രസ് ക്ലബ്ബിൽ നടക്കുന്ന കെ. കൃഷ്ണൻ അനുസ്മരണ ചടങ്ങിൽ എം. രാജഗോപാലൻ എം.എൽ.എ. നൽകും.