പന്തളം: തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വിശ്വാസിസമൂഹത്തിന്റെ പിന്തുണ നേടാനുള്ള രാഷ്ട്രീയ ലക്ഷ്യമാണ് മന്ത്രിസഭാ തീരുമാനമെന്ന് സംശയിക്കുന്നതായി പന്തളം കൊട്ടാരം ഭാരവാഹികൾ.

സർക്കാരിന് ആത്മാർഥതയുണ്ടെങ്കിൽ വിശ്വാസികൾക്ക് അനുകൂലമായി സുപ്രീംകോടതിയിൽ സത്യവാങ്മൂലം മാറ്റിനൽകണം. കേസുകൾ മുഴുവൻ പിൻവലിക്കുന്നതുവരെ പന്തളം കൊട്ടാരം ഭക്തർക്കൊപ്പം നിലകൊള്ളും. മന്ത്രിസഭാ തീരുമാനത്തിന്റെ പൂർണരൂപം വന്നശേഷം വിശദമായി പ്രതികരിക്കുമെന്നും കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ, സെക്രട്ടറി പി.എൻ. നാരായണ വർമ എന്നിവർ പറഞ്ഞു.