തിരുവനന്തപുരം: ദേശീയ ഗെയിംസിലെ മെഡൽ ജേതാക്കൾക്കായി 82 സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ചതടക്കം വിവിധ വകുപ്പുകളിലായി 313 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലും എയ്ഡഡ് വിദ്യാലയങ്ങളിലും പുതിയ തസ്തിക അനുവദിച്ചു. പി.എസ്.സി. മുഖേന നിയമിതരായെങ്കിലും പഞ്ചായത്ത് വകുപ്പിലെ സൂപ്പർന്യൂമററി തസ്തികകളിൽ ജോലിചെയ്യുന്ന 23 എൽ.ഡി. ടൈപ്പിസ്റ്റുമാരുടെ നിയമനം അവർ സർവീസിൽ പ്രവേശിച്ച തീയതിമുതൽ ക്രമപ്പെടുത്താനും തീരുമാനിച്ചു.