തിരുവനന്തപുരം: വിവാദമായ ആഴക്കടൽ മത്സ്യബന്ധന പദ്ധതിയെപ്പറ്റി ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യാഴാഴ്ച പൂന്തുറയിൽ സത്യാഗ്രഹം നടത്തും. രാവിലെ ഒമ്പതുമുതൽ നാലുവരെയാണ് സത്യാഗ്രഹം. പദ്ധതിയുണ്ടാക്കാൻ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഗൂഢാലോചന നടത്തിയെന്ന്‌ രമേശ് ചെന്നിത്തല ആരോപിച്ചു. മന്ത്രി രാജിവെക്കണമെന്നും മത്സ്യനയത്തിൽ വരുത്തിയ മാറ്റം പിൻവലിക്കണമെന്നുകൂടി ആവശ്യപ്പെട്ടാണ് സമരം. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സമാപനം എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരീഖ് അൻവർ ഉദ്ഘാടനം ചെയ്യും.