തിരുവനന്തപുരം: മാധ്യമപ്രവർത്തകയ്ക്കെതിരായ ഐ.എ.എസ്. ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിന്റെ പരാമർശം അദ്ദേഹത്തിന്റെ സംസ്കാരത്തിന്റെ പ്രത്യേകതയാണെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഇ.എം.സി.സി.യുമായി ഇങ്ങനെയൊരു ധാരണാപത്രം ഒപ്പിടാൻ ധൈര്യപ്പെട്ടയാൾ സ്ത്രീകളെ എങ്ങനെ മാനിക്കുമെന്നത് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ധാരണാപത്രവുമായി ബന്ധപ്പെട്ട് വാട്സാപ്പിലൂടെ അഭിപ്രായം തേടിയ മാതൃഭൂമി ലേഖിക കെ.പി. പ്രവിതയ്ക്ക് എൻ. പ്രശാന്ത് അയച്ച മറുപടി സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.