ചങ്ങനാശ്ശേരി: ശബരിമല വിഷയത്തിൽ ക്രിമിനൽ സ്വഭാവമല്ലാത്ത കേസുകൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. തീരുമാനം നേരത്തേതന്നെ ഉണ്ടാകേണ്ടിയിരുന്നു. വിശ്വാസ സംരക്ഷണകാര്യത്തിൽ സർക്കാരും എൻ.എസ്.എസും ഇന്നും രണ്ട് ധ്രുവത്തിൽതന്നെയാണ്. കേസ് പിൻവലിക്കാനുള്ള തീരുമാനംകൊണ്ട് വിശ്വാസം സംരക്ഷിക്കപ്പെട്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസ്. ആസ്ഥാനത്ത് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.