തിരുവനന്തപുരം: കേരളം 2500 കോടി രൂപകൂടി കടമെടുത്തു. ഇതിനായുള്ള കടപ്പത്രത്തിന്റെ ലേലം റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനംവഴി നടന്നു. ഇത്തവണ ഓണത്തിനുമുമ്പ് കടമെടുത്തിരുന്നില്ല. ജി.എസ്.ടി. നഷ്ടപരിഹാരത്തുകയായ 4000 കോടി കേന്ദ്രത്തിൽനിന്ന് കിട്ടിയതു കാരണമാണ് കടമെടുപ്പ് നീട്ടിവെച്ചത്.