തിരുവനന്തപുരം: കോട്ടയത്ത് എ.ഐ.എസ്.എഫ്. പ്രവർത്തകരെ ആക്രമിച്ച കേസിൽ ഉൾപ്പെട്ട അരുൺകുമാർ വിദ്യാഭ്യാസമന്ത്രിയുടെ സ്റ്റാഫ് അംഗമാണെന്ന ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. അരുൺകുമാർ എന്നൊരാൾ തന്റെ പേഴ്‌സണൽ സ്റ്റാഫിലുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, സംഭവവുമായി അദ്ദേഹത്തിന് ബന്ധമുണ്ടോയെന്നത് അറിയില്ല. തനിക്കൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.