കോന്നി: ശബരിമല ദർശനത്തിന് ഏർപ്പെടുത്തിയിട്ടുള്ള വെർച്വൽ ക്യൂ ഒഴിവാക്കണമെന്ന് അഖിലഭാരത അയ്യപ്പസേവാ സംഘം ദേശീയ പൊതുയോഗം ആവശ്യപ്പെട്ടു. അയ്യപ്പന്മാർക്ക് യഥേഷ്ടം ശബരിമലയിലെത്താൻ വെർച്വൽ ക്യൂ സംവിധാനം തടസ്സമാകുന്നു.

തമിഴ്‌നാട്ടിലെ നാമക്കൽ തിരിച്ചൻകോട്ടിൽ രണ്ടുദിവസത്തെ സമ്മേളനം ശനിയാഴ്ച ആരംഭിച്ചു. വാർഷിക പൊതുയോഗം അഖിലഭാരത അയ്യപ്പസേവാ സംഘം ദേശീയ സെക്രട്ടറി എൻ.വേലായുധൻ നായർ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് പി.ബാലൻ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളെ ഞായറാഴ്ച തിരഞ്ഞെടുക്കും.