ആലപ്പുഴ: യാത്രക്കാരെ ആകർഷിക്കാൻ യാത്രാക്കൂലിയിൽ ഇളവുമായി കെ.എസ്.ആർ.ടി.സി. സംസ്ഥാനത്തിനകത്തും പുറത്തേക്കും ഓടുന്ന എ.സി. സർവീസുകളിലാണ് നിരക്കിളവു പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ രണ്ടുവരെ 30 ശതമാനം ഇളവാണ് കിട്ടുക.
സംസ്ഥാനത്തിനകത്തും പുറത്തേക്കുംമുള്ള എ.സി. സ്കാനിയ, വോൾവോ മൾട്ടി ആക്സിൽ സർവീസുകളിലാണ് ഇളവ്. നിരക്കിളവ് കൂടുതൽ യാത്രക്കാരെ ആകർഷിക്കും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൂജാവധി കൂടി കണക്കിലെടുത്താണ് തീരുമാനം.
ഡിസ്കൗണ്ട് അനുവദിച്ച റൂട്ടുകളും നിരക്കും വലയത്തിൽ യഥാർഥനിരക്ക്
1. തിരുവനന്തപുരം-സേലം-ബെംഗളൂരു- 1349 രൂപ. (1922 രൂപ) 2. തിരുവനന്തപുരം-സുൽത്താൻബത്തേരി-ബെംഗളൂരു- 1417 രൂപ. (2019 രൂപ.)