മലപ്പുറം: പ്രതിസന്ധികളിൽ തളരുന്നവർക്ക് കരുത്തേകാനുള്ള പ്രവർത്തനങ്ങളിൽ മുഴുകാൻ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഈദുൽ ഫിത്വർ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.

കോവിഡ് രോഗ വ്യാപനം സാമൂഹികമായ അകലം പാലിക്കാൻ നമ്മെ നിർബന്ധിതമാക്കുമ്പോഴും സമൂഹത്തിൽ ഭക്ഷണത്തിനും ചികിത്സക്കും വകയില്ലാതെ പ്രയാസപ്പെടുന്നവരെയും ഒറ്റപ്പെട്ട് കഴിയുന്നവരെയും കണ്ടെത്തി ചേർത്തുപിടിക്കുകയെന്ന മാനുഷികമായ ഉത്തരവാദിത്ത്വം നിറവേറ്റാൻ എല്ലാവരും ശ്രദ്ധിക്കണം.

ഒരുമാസത്തെ വ്രതാനുഷ്ഠാനം ജീവിത്തിൽനൽകിയ പരിവർത്തനത്തിന്റെ സന്തോഷപ്രകടനവും സ്രഷ്ടാവിനോടുള്ള കൃതജ്ഞതയുമാണ് പെരുന്നാൾ ആഘോഷം. പക്ഷേ, ലോകം ഒരു മഹാരോഗത്തിന്റെ ഭീതിയിൽ കഴിയവെ, ഈ പെരുന്നാൾ ആഘോഷം ആശ്വസിപ്പിക്കലിന്റെയും പ്രാർഥനയുടെയും സുദിനമായിരിക്കണമെന്നും ഹൈദരലി തങ്ങൾ സന്ദേശത്തിൽ പറഞ്ഞു.