കൊച്ചി: കേന്ദ്ര ഐ.ടി. നിയമം പാലിക്കാൻ തയ്യാറല്ലെങ്കിൽ വാട്‌സാപ്പിനെ വിലക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. അയക്കുന്ന സന്ദേശങ്ങൾ ദുരുപയോഗം ചെയ്യാൻ സാധിക്കുമെന്നും അതിനാൽ വാട്‌സാപ്പ് കേന്ദ്ര ഐ.ടി. നിയമത്തിന് വിധേയമായിരിക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. കുമളി സ്വദേശിയും സോഫ്റ്റ്‌വേർ എൻജിനിയറുമായ കെ.ജി. ഓമനക്കുട്ടൻ ഫയൽചെയ്ത പൊതുതാത്‌പര്യ ഹർജി ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്കുവന്നെങ്കിലും ജൂൺ 28-ന് പരിഗണിക്കാനായി മാറ്റി.

യൂറോപ്യൻ മേഖലയിൽ വാട്സാപ്പ് സ്വകാര്യതയെ സംബന്ധിച്ച് വ്യത്യസ്ത സമീപനമാണെന്നും അവിടത്തെ സർക്കാർ നിയന്ത്രണങ്ങൾ വാട്സാപ്പ് പാലിക്കാൻ തയ്യാറാകുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.